കൊച്ചി: രാജ്യത്തെ പ്രമുഖ ബോട്ടിംഗ്, മറൈന്‍, വാട്ടര്‍സ്പോര്‍ട്സ് വ്യവസായങ്ങളുടെ പ്രദര്‍ശനമായി വളര്‍ന്ന ഇന്ത്യാ ബോട്ട് ആന്‍ഡ് മറൈന്‍ ഷോയുടെ (ഐബിഎംഎസ്) ഏഴാമത് പതിപ്പിന് കൊച്ചി ബോള്‍ഗാട്ടി പാലസ് ഇവന്റ് സെന്ററില്‍ തുടക്കമായി. ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് കേരളാ റീജിയന് ഡിഐജി എന്‍ രവി, നാഷനല്‍ സ്മോള്‍ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് സോണല്‍ മാനേജര്‍ ചെന്നൈ എം ശ്രീവത്സന്‍, ഇന്‍ലാന്‍ഡ് വാട്ടര്‍വേയ്സ് അതോറിറ്റി ഓഫ് ഇന്ത്യാ ഡയറക്ടര്‍ എ സെല്‍വകുമാര്‍, കൊച്ചിന് ഷിപ്പ് യാര്‍ഡ് ജിഎം മെറ്റീരിയല്‍സ് ശിവകുമാര്‍ എ, ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയര്‍മാനും സിഇഒയുമായ സോഹന്‍ റോയ് കേരളാ ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ജോസ് പ്രദീപ് തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു.
റിക്രിയേഷനല്‍, ലീഷര്‍ ബോട്ടിംഗ് വിപണിയില്‍ നിന്നുള്ള സ്പീഡ്ബോട്ടുകള്, മറൈന്‍ എന്‍ജിനുകള്‍, നാവിഗേഷനല്‍ സിസ്റ്റങ്ങള്‍, ബോട്ടുകള്‍, മറൈന്‍ ഉപകരണങ്ങള്‍, സേവനദാതാക്കള്‍ തുടങ്ങി ഈ രംഗത്തെ വിവിധ വ്യവസായ മേഖലകളില്‍ നിന്നുള്ള 55-ലേറെ സ്ഥാപനങ്ങളാണ് ഉല്‍പ്പന്നങ്ങളും സേവനങ്ങളും പ്രദര്‍ശിപ്പിക്കുന്നത്. ......
കൊച്ചി : എറണാകുളത്തിന്റെ തീരപ്രദേശം കണ്ടൽ ജൈവവൈവിധ്യത്താൽ സമ്പന്നമാണ്. 46 കിലോമീറ്റർ ദൈർഘ്യം വരുന്ന തീരദേശത്തെ സംരക്ഷിച്ചു പോരുന്നതിൽ ഈ കണ്ടൽക്കാടുകൾ വലിയ പിന്തുണയാണ് നൽകുന്നത്. ......
കൊച്ചി: സ്കൂൾ ബസ് ഡ്രൈവറെ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം വൈപ്പിനിലാണ് സംഭവം. നായരമ്പലം സ്വദേശി ലിൻസൺ ടി. പിയാണ് മരിച്ചത്.......
കൊച്ചി: കൂത്താട്ടുകുളം നഗരസഭാ കൗൺസിലർ കലാ രാജു പാർട്ടി ഓഫീസിലെത്തി കോൺഗ്രസ് തനിക്ക് സഹായം വാഗ്ദാനം ചെയ്തെന്ന് വെളിപ്പെടുത്തുന്ന വീഡിയോ സിപിഎം പുറത്തുവിട്ടു. പാർട്ടി കൂത്താട്ടുകുളം ഏരിയാകമ്മിറ്റി ഓഫീസിനകത്ത് വെച്ച് മറ്റ് അംഗങ്ങളുമായി കലാ രാജു സംസാരിക്കുന്ന ദൃശ്യങ്ങളാണ് സിപിഎം പുറത്തുവിട്ടത്. ......
കൊച്ചി: നാലു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിനെ പൊലീസും പാർട്ടിയും കൂടി ചേർന്ന് സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ജില്ലയിൽ കുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ വർധിച്ചുവരികയാണ്. ......
കൊച്ചി: കൊച്ചിയിലേക്കുള്ള യാത്രാ മധ്യേ പാലാ രാമപുരത്തിനടുത്ത് വാഹനാപകടത്തില്‍ പരിക്കേറ്റ കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.വി.മോഹനനെ കെപിസിസി പ്രസിഡന്റ് കെ സുധാകരന് അടങ്ങുന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. പാലാ രാമപുരം റോഡില്‍ ചക്കാമ്പുഴ ലക്ഷം വീട് കോളനിക്കു സമീപം തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം.
ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിച്ച മോഹനന്റെ കാലില്‍ പ്ലാസ്റ്ററിട്ടിട്ടുണ്ട്. ......
മുനമ്പം : മുനമ്പത്തിന് ഭാരതത്തിന്റെ മുഴുവൻ മുഖമാണെന്നും ഇനിയൊരു മുനമ്പം ആവർത്തിക്കരുത് എന്നും ഇരിങ്ങാലക്കുട ബിഷപ്പും കെസിബിസി വൈസ് പ്രസിഡന്റുമായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ. എല്ലാ പൗരന്മാർക്കും ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾ ലഭിക്കുന്നു എന്ന് ഉറപ്പുവരുത്തേണ്ടത് സർക്കാരുകളും കോടതിയും, ബന്ധപ്പെട്ട സർക്കാർ സംവിധാനങ്ങളും ആണ് എന്ന് അദ്ദേഹം പറഞ്ഞു. ......
കൊച്ചി: ഔഷധ, സുഗന്ധ സസ്യങ്ങളുടെ കൃഷി രീതികളിൽ സിഎംഎഫ്ആർഐക്ക് കീഴിലുള്ള എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ) പരിശീലനം നൽകും. 23ന് (വ്യാഴം) പെരുമ്പാവൂരിലെ രായമംഗലം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വെച്ചാണ് ഏകദിന പരിശീലനം. ......
കൊച്ചി: സിപിഎമ്മിന്റെ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് കൂത്താട്ടുകുളത്ത് നടന്നതെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കലയ്ക്കും കുടുംബത്തിനും എല്ലാ തരത്തിലുമുള്ള പിന്തുണ കോണ്‍ഗ്രസ് ഉറപ്പാക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കോടതിയുടെ വിധിക്ക് മുകളിലാണ് പാര്‍ട്ടിക്കോടതി വിധിയെന്നാണ് കൂത്താട്ടുകുളം സംഭവം ഓര്‍മ്മിപ്പിക്കുന്നതെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ......
കൊച്ചി: സിപിഎം അതിക്രമത്തിന് ഇരയായ കൂത്താട്ടുകുളം മുനിസിപ്പൽ കൗൺസിലർ കലാ രാജുവിനെ കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി സന്ദർശിച്ചു. ജനാധിപത്യ വിരുദ്ധ സമീപനമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും കലാ രാജുവിനും കുടുംബത്തിനും കോൺഗ്രസ് എല്ലാവിധ പിന്തുണയും നൽകുമെന്നും നേതാക്കൾ പറഞ്ഞു. ......